09:01am 10 November 2026
NEWS
അഫ്ഗാനിലെ താലിബാൻ ഭരണകൂടത്തെ അം​ഗീകരിച്ച് റഷ്യ
04/07/2025  11:31 AM IST
nila
അഫ്ഗാനിലെ താലിബാൻ ഭരണകൂടത്തെ അം​ഗീകരിച്ച് റഷ്യ

അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടത്തെ റഷ്യ ഔദ്യോഗികമായി അംഗീകരിച്ചു. അഫ്ഗാനിസ്ഥാനിലെ റഷ്യൻ അംബാസഡർ ദിമിത്രി ഷിർനോവും അഫ്ഗാനിസ്ഥാൻ വിദേശകാര്യ മന്ത്രി ആമിർ ഖാൻ മുത്തഖിയും തമ്മിലുള്ള കൂടിക്കാഴ്ച്ചക്ക് പിന്നാലെയാണ് താലിബാൻ വിദേശകാര്യ വക്താവ് സിയ അഹമ്മദ് തക്കാൽ ഇക്കാര്യം അറിയിച്ചത്. താലിബാൻ ഭരണകൂടത്തെ ലോകത്ത് ആദ്യമായാണ് ഒരു രാജ്യം ഔദ്യോ​ഗികമായി അം​ഗീകരിക്കുന്നത്.

റഷ്യയുടേത് ധീരമായ തീരുമാനമെന്നാണ് താലിബാൻ വിദേശകാര്യ മന്ത്രി ആമിർ ഖാൻ മുത്തഖി വിശേഷിപ്പിച്ചത്. ഈ ധീരമായ തീരുമാനം മറ്റുരാജ്യങ്ങൾക്ക് മാതൃകയാകുമെന്നും അദ്ദേഹം പറഞ്ഞു. റഷ്യ എല്ലാവരെക്കാളും മുൻപിലാണെന്നും ആമിർ ഖാൻ മുത്തഖി അഭിപ്രായപ്പെട്ടു. താലിബാൻ സർക്കാരിനെ റഷ്യ അംഗീകരിച്ചതായി റഷ്യൻ വിദേശകാര്യ മന്ത്രാലയവും പിന്നീട് സ്ഥിരീകരിച്ചു.

2021-ൽ അഫ്ഗാനിസ്ഥാനിൽ വീണ്ടും അധികാരത്തിലേറിയ താലിബാൻ ഭരണകൂടം അന്താരാഷ്ട്ര അംഗീകാരങ്ങൾക്കായുള്ള ശ്രമങ്ങളിലായിരുന്നു. എന്നാൽ, താലിബാൻ അധികാരത്തിലേറിയിട്ടും അഫ്ഗാനിസ്ഥാനിലെ എംബസികൾ അടച്ചുപൂട്ടാതിരുന്ന ചുരുക്കം ചില രാജ്യങ്ങളിലൊന്നായിരുന്നു റഷ്യ. 2022-ൽ താലിബാൻ സർക്കാരുമായി റഷ്യ അന്താരാഷ്ട്ര സാമ്പത്തിക കരാറിലും ഒപ്പിട്ടിരുന്നു. ഇതിനുപിന്നാലെ 2025 ഏപ്രിലിൽ താലിബാനെ തീവ്രവാദസംഘടനകളുടെ പട്ടികയിൽനിന്ന് റഷ്യ നീക്കംചെയ്യുകയുമുണ്ടായി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img